February 27, 2009

നഗരം

Happy To Share This Photo:

ബ്രേക്ക് വാട്ടര്‍ പരിസരത്ത് നിന്നുള്ള അബുദാബി കോര്‍ണീഷിന്റെ ദൃശ്യം

February 21, 2009

പ്രവാസം

Happy To Share This Photo:

ഈ പടത്തില്‍ കാണുന്ന ആളെ ഞാന്‍ ആദ്യം കാണുന്നത്. ജനുവരി 2009 ഇല്‍ ദുബായ് വൈള്‍ഡ് ലൈഫ് സാ൯ക്ച്വറിയില്‍ വെച്ചാണ് ഫ്ലെമിങ്കോ പക്ഷികളെ കാണാന്‍ വരുന്ന സന്ത൪ശക൪ ഉപേക്ഷിക്കുന്ന വെയിസ്റ്റുകള്‍ എല്ലാം അടിച്ച് വൃത്തിയാക്കുന്ന ഒരു മു൯സിപാലിറ്റി തൊഴിലാളി.

2009 ഫെബ്രുവരി മാസത്തില്‍ വീണ്ടും അവിടെ പോയപ്പോള്‍ ജോലിയെല്ലാം തീര്‍ത്ത് സാ൯ക്ച്വറിയുടെ ഒരു മൂലയില്‍ ഇരുന്ന്‍ വിശ്രമിക്കുന്ന അദ്ദേഹത്തെയാണ് കണ്ടത്. ലൈറ്റര്‍ ചോദിച്ച് ചെന്ന എന്നെ നോക്കി വെളുക്കനെ ചിരിച്ച് ലൈറ്റര്‍ എനിക്ക് നീട്ടുമ്പോള്‍ അയാളുടെ കണ്ണുകളില്‍ ഈറനുണ്ടായിരുന്നു. പ്രവാസത്തിന്‍റെ തീരാത്ത ഈറനാണ് അത് എന്ന്‍ മനസ്സിലാക്കാന്‍ ഒരു പ്രവാസി കൂടി ആയ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.

1980 കളുടെ തുടക്കത്തില്‍ ജീവിക്കാന്‍ വേണ്ടി പ്രവാസം സ്വീകരിച്ച് യു. എ. ഇ യില്‍ എത്തിയ തമിഴ് നാട്ടുകാരന്‍ ഈ 2009 ലും പ്രവാസം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോയിട്ട് സംസാരിക്കാന്‍ പോലും താല്പര്യമില്ലാത്ത മനുഷ്യന്‍. 2007 ഇല്‍ ഒരു പ്രാവശ്യം Coronary Angiogram കഴിഞ്ഞിട്ടും കുടുംമ്പത്തിന്‍റെ പ്രാരാബ്ദം കൊണ്ട് വിശ്രമ ജീവിതം നയിക്കാന്‍ ഗതി കിട്ടാത്ത ഒരു പാവം പ്രവാസി.
ഞാന്‍ അടക്കമുള്ള എല്ലാ പ്രവാസികളുടേയും ഭാവി ഇങ്ങിനെ ആവരുതേ എന്ന പ്രാ൪ത്ഥനകളോടേ.

February 20, 2009

പ്രാര്‍ത്ഥന

Happy To Share This Photo:

പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തോടുള്ള പ്രാര്‍ത്ഥന.
ഷാര്‍ജ അല്‍ ഹബാബ് ബിന്‍ മുന്ധിര്‍ മോസ്കില്‍ നിന്നെടുത്ത ചിത്രം.

February 7, 2009

ഇത്തിരി വെട്ടം

Happy To Share This Photo:

അസതോമാ സത്ഗമയാഃ തമസോമാ ജ്യോതിര്‍ഗമയാഃ മ്രിത്യോമാ അമൃതംഗമയാഃ
ടൈറ്റില്‍ സജസ്റ്റ് ചെയ്തത് പെണ്‍പുലി.

February 5, 2009

ദേശാടനം

Happy To Share This Photo:

ഫ്ലെമിങ്ഗോ പക്ഷികള്‍. ദുബായ് വൈല്‍ഡ് ലൈഫ് സങ്ങ്ചൊറിയില്‍ നിന്നെടുത്ത ചിത്രം.

February 4, 2009

പോറ്റമ്മ

Happy To Share This Photo:

11 വര്‍ഷമായി എന്നേം എന്റെ കുടുംബത്തേയും പോറ്റി വളര്‍ത്തുന്നത് ഈ അമ്മയാണ് എന്റെ പോറ്റമ്മ. 10 മാസം ചുമന്നു പ്രസവിച്ച എന്റെ അമ്മയോളം വരില്ല ഈ പോറ്റമ്മ.
ദുബായ് യൂണിയന്‍ ഹൗസില്‍ നിന്നെടുത്ത ചിത്രം. ടൈറ്റില്‍ സജസ്റ്റ് ചെയ്തത് റിയാസ്.

February 3, 2009

കാത്തിരിപ്പ്‌

Happy To Share This Photo:

നിങ്ങള്ക്ക് നല്ലൊരു വിശ്രമം തരാന്‍. ഈ തീരത്തിന്റെ നല്ല കാഴ്ചകള്‍ നിങ്ങളെ കാണിക്കാന്‍. നിങ്ങളുടെ സ്വകാര്യങ്ങള്‍ക്ക് കാതോര്‍ക്കാന്‍. ഈ തീരത്ത് ഞാന്‍ എന്നും നിങ്ങളെയും കാത്തിരിക്കും. അബുദാബി ബ്രേക്ക് വാട്ടര്‍ പരിസരത്ത് നിന്നു റിയാസ് എടുത്ത ചിത്രം.

February 1, 2009

എത്തി നോട്ടം

Happy To Share This Photo:

ആരാ അവിടെ? അബുദാബി ബ്രേക്ക് വാട്ടര്‍പരിസരത്ത് നിന്നെടുത്ത ചിത്രം

മൂവന്തി

Happy To Share This Photo:

ദൈവമെന്ന ചിത്രകാരന്റെ കരവിരുതുകള്‍. ദുബായ് ജുമെഇര തീരത്‌ന്നിന്നുള്ള ദൃശ്യം.

തിരകള്‍

Happy To Share This Photo:

പാറകെട്ടുകളിലേക്ക് അടിച്ച് കേറുന്ന തിരമാലകള്‍ക്ക് ഒരു ചിത്രകാരന്റെ കരവിരുധിന്റെ സൌന്ദര്യമാണ്. ദുബായ് ജുമെഇര തീരത്ത് നിന്നുള്ള ഒരു ചിത്രം.

Google+ Badge

Enter your email address: Delivered by FeedBurner
Related Posts Plugin for WordPress, Blogger...
© sameerpas@gmail.com all rights reserved by the photographer, please do not use any of the images without permission.

  © 'http://www.thephotopad.com' by Sameer Since January 2009

Back to TOP